NEWS & EVENTS

ബ്ലഡ് ടെസ്റ്റ് വീട്ടിലിരുന്ന് ചെയ്യാം…

ആശുപത്രി സന്ദർശനം വഴിയുള്ള ക്രോസ്സ് ഇൻഫെക്ഷൻ സാധ്യതയെ പരിപൂർണ്ണമായും ഒഴിവാക്കുന്ന വീട്ടിലാശുപത്രി സേവനങ്ങൾ വഴി ബ്ലഡ്‌ ടെസ്റ്റ്, മരുന്നുകൾ, നഴ്സിംഗ് കെയർ എന്നിവയെല്ലാം വീട്ടിലെത്തും.ടെസ്റ്റ് ചെയ്യുവാൻ മാത്രമായി ആശുപത്രി വരെ പോവേണ്ട ആവശ്യമില്ല.കിടപ്പിലായവർക്കും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും ആംബുലൻസിന്റെ സേവനം ആവശ്യം വരുന്നില്ല.

കേവലം ഒരു ബ്ലഡ് ടെസ്റ്റിന് വേണ്ടി കാത്തിരുന്ന് നിങ്ങളുടെ വിലപ്പെട്ട സമയം കളയേണ്ടതില്ല.രോഗിയുടെ കൂടെ മറ്റൊരാളുടെ സമയമോ കൂട്ടിരിപ്പുകാരെയോ ആവശ്യമില്ല. MKH ഹോം കെയർ സർവീസ് നമ്പറിലേക്ക് ടെസ്റ്റ് നടത്തേണ്ട വിവരങ്ങൾ നൽകുക. 24 മണിക്കൂറിനുള്ളിൽ ലാബ് ടെക്‌നീഷ്യൻ വീട്ടിലെത്തി സാമ്പിളുകൾ ശേഖരിക്കുന്നു. സ്വകാര്യതയും കൃത്യതയും ഉറപ്പുവരുത്തി വീട്ടിൽ തന്നെ ചെയ്യുന്ന ബ്ലഡ് ടെസ്റ്റുകൾ രോഗപരിചരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു.

Share This

Home / News and Events / ബ്ലഡ് ടെസ്റ്റ് വീട്ടിലിരുന്ന് ചെയ്യാം…
OTHER HAPPENINGS

Other News & Events